SANTHOSHATHINTE SAMAVAKYANGAL | സന്തോഷത്തിന്റെ സമവാക്യങ്ങള്‍
Equations of Happiness from the Diary of a Life Coach | 6th Editionകൈയിലുണ്ടെങ്കിലും ഒരിക്കലും ഉപയോഗിക്കാത്ത നിധി പോലെയാണ് ചില അറിവുകള്‍. വായിച്ചും കണ്ടും കേട്ടും അനുഭവിച്ചും നമ്മള്‍ സ്വരുക്കൂട്ടുന്ന അറിവുകള്‍ ചില നിമിഷ ങ്ങളില്‍ മാത്രമാണ് പ്രതിഫലിക്കുക. അറിവ്, തിരിച്ചറിവാകുന്ന അത്തരം ചില നിമിഷങ്ങളെക്കുറിച്ചാണ് ഈ എഴുത്ത്. അനുഭവങ്ങള്‍ മാത്രമാണ് ഇതിലെന്റെ കൂട്ടിച്ചേര്‍ക്കല്‍. എന്റെ ബോധോദയങ്ങളല്ല, പണ്ടേ പലരും പറഞ്ഞു വച്ചതിനെ തിരി ച്ചറിഞ്ഞപ്പോള്‍ ഞാനെന്റെ ജീവിതത്തിലും എന്നെ തേടി യെത്തിയവരിലും എങ്ങനെയത് ഉപയോഗിക്കുന്നു എന്ന് അടയാളപ്പെടുത്തിവയ്ക്കുകമാത്രമാണ്. നിങ്ങളീ പുസ്തകം കൈനീട്ടി എടുത്തുവെങ്കില്‍, നിങ്ങള്‍ അറിയാനുള്ള എന്തോ ഒന്നിതിലുണ്ട്. ഇന്നല്ലെങ്കില്‍ നാളെ നിങ്ങളതില്‍ എത്തിനില്‍ക്കും. അതാണെനിക്ക് തരാനുള്ള ഉറപ്പ്. ഇതൊരു ഒറ്റയിരുപ്പ് വായനയാവില്ല. വായിച്ചും നിര്‍ത്തിയും മടക്കിവച്ചും ചിന്തിച്ചും വീണ്ടും മടങ്ങിവരാനുള്ള ഇടമാണ്. ഇന്നിതാണ് എന്റെ സന്തോഷത്തിന്റെ സമവാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്തും മായ്ച്ചും പുതുക്കിയും നാളെയെന്തെന്ന് ആര്‍ക്കറിയാം... അശ്വതി
BOOKMART ONLINE